കോഴിക്കോട് ജില്ലയില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍പ്പെട്ട പൂളേക്കാട് വില്ലേജില്‍ ചൂലൂര്‍ - നായര്‍കുഴി റോഡില്‍, ചൂലൂരില്‍ നിന്ന് 900 മീറ്റര്‍ കിഴക്ക് മാറിയാണ് കല്പകശ്ശേരി ശ്രീമഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയനിക്കുന്നിന്‍റെ താഴവ്‌രയില്‍ പ്രകൃതി രമണീയമായ കലപ്കേശ്ശരി പീഠഭൂമിയിലാണ് ഏകേദശം 4000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ മഹാദേവക്ഷേത്രം പൂര്‍വ്വ ദര്‍ശനമായി നിലകൊള്ളുന്നത്. ക്ഷേത്രത്തില്‍ വെച്ച് നടത്തെപ്പട്ട വിവിധ അഷട് മംഗല്യപ്രശന്ങ്ങളില്‍ നിന്നും മനസ്സിലായിട്ടുള്ളത് അത്യന്തം വിശേഷപ്പെട്ട ശക്തി പഞ്ചാക്ഷരീ ധ്യാനത്തിലുള്ള മഹാദേവനാണ് ഇവിടെ നിത്യസാന്നിധ്യം ചെയത്‌രുളുന്നതെന്നാണ്. ഈ ക്ഷേത്രസങ്കേതത്തില്‍ വിശേഷ രൂപത്തില്‍ കാണുന്ന അത്യുച്ചമായ ശൈവ ചൈതന്യം ആദ്യകാലത്ത് കൊട്ടിയൂരുള്ളതു പോലെ സ്വയംഭൂവാണെന്നും ഗുഹാരൂപത്തിലുള്ള ഈ സ്വയംഭൂ ചൈത്യത്തിന് പിന്നീട് വിഗ്രേഹാപാധി വരുത്തിയതാണെന്നുമാണ വിശ്വാസം. പാര്‍വ്വതി, ഗണപതി, സുബ്രഹമ്ണ്യസമേതനായ ശിവ്രപതിഷഠ്‌യാണ് ഇവിടെയുള്ളത. മറ്റു ഉപേദവന്‍മാരില്ല എന്നതും ഈ ക്ഷേത്രത്തെ വ്യത്യതമാക്കുന്നു. ഈ ക്ഷേത്രത്തിന് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം, തൃക്കള്ളൂര്‍ ശിവേക്ഷത്രം, തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം എന്നീ പ്രധാന ദേവസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നും കാണുന്നു. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന തരത്തില്‍ ഇവിടുത്തെ ശിവലിംഗത്തിന്റെ പീഠം വൃത്താകാരത്തിലാണ്. ക്ഷേത്രത്തിന്‍റെ ചരിത്രത്തെ കുറിച്ച് ആധികാരികമായ രേഖകള്‍ ലഭ്യമായിട്ടില്ലെങ്കിലും ക്ഷേത്രത്തില്‍ പലകാഘട്ടങ്ങളായി നടന്ന ദേവ്രപശ്നചിന്തകളില്‍ നിന്നും പഴമക്കാരില്‍ നിന്നും മനസ്സിലാക്കിയതില്‍ പൂര്‍വ്വീകമായുണ്ടായിരുന്ന ഊരാള കുടുംബങ്ങള്‍ അന്യംനിന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഇടക്കാലത്ത് പലഘട്ടങ്ങളിലും നിത്യപൂജ മുടങ്ങിയിരുന്നെങ്കിലും 1980തുകളില്‍ തുടങ്ങിവെച്ച നിത്യപൂജയും പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളും മഹാദേവന്‍റെ അനുഗ്രഹത്താല്‍ വിഘ്നമില്ലാതെ തുടര്‍ന്ന് വരികയും അക്കാലത്ത് തന്നെ ആരംഭിച്ച ജീര്‍ണ്ണോദ്ധാരണ പ്രവൃത്തികളുടെ ഒരു ഘട്ടം ഈ അഷട്ബന്ധ നവീകരണ കലശേത്താടെ പരിസമാപ്തിയിലെത്തുന്നുവെന്നതും സന്തോഷ ജനകമാണ്. ദശാബദ്ങ്ങള്‍ക്ക് മുമ്പുതന്നെ ക്ഷേത്രത്തിലെ ആചാര്യപരമ്പര അന്യം നിന്നുപോയതിനാല്‍ 1980-കളില്‍ നടന്ന ദേവ പ്രശ്നപ്രകാരം നിശ്ചയിച്ചതനുസരിച്ച് കേരളീയ ആഗമശാസ്ത്ര ശാഖയുടെ അവസാനവാക്കും ആലുവ തന്ത്രവിദ്യാപീഠത്തിന്‍റെ മുഖ്യാചാര്യനും തൃപ്രേങ്ങാട്ട് മഹാദേവ ക്ഷേത്രമടക്കം 300-ല്‍ പരം ക്ഷേത്രങ്ങളിലെ താന്ത്രികാചാര്യനുമായിരുന്ന തന്ത്രശാസ്ത്ര ബൃഹസപ്തി ബ്രഹ്മശ്രീ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് അവര്‍കളെ ആചാര്യനായി സ്വീകരിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നിര്‍വ്വഹിച്ചു വന്നിരുന്നതുമാണ് എന്നാല്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യം കാരണം അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് 1995 മുതല്‍ ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷണ്ന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ താന്ത്രിക ക്രിയകള്‍ നടന്നുവരുന്നു. ബ്രഹ്മശ്രീ കരിപ്പാല സുബ്രഹമ്ണ്യന്‍ നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി. ഇപ്പോള്‍ തൃക്കളയൂര്‍ ദേവസ്വത്തിന് കീഴിലാണ് ഈ ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്.