Sreejith K's Blog
My babblings expressed. Read at your own risk.
ചാറ്റ്‌ റൂമുകളിലെ സ്വവര്‍ഗ്ഗാനുരാഗികള്‍
"കഴുത കാമം കരഞ്ഞു തീര്‍ക്കും" എന്നതുപോലെ യാഹൂ മെസഞ്ചറില്‍ സൈനിന്‍ ചെയ്തു കേരള ചാറ്റ്‌ റൂമില്‍ കടക്കുന്ന ചിലരൊക്കെ അലറി വിളിക്കുന്നതു കേള്‍ക്കാം: കേരളാ ഗേസ്‌, പി.എം; എം റ്റു എം സെക്സ്‌.... എന്നൊക്കെ.ആണും ആണും തമ്മില്‍ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നത്‌ പുതിയ കാര്യമല്ല.(ഞാനുദ്ദേശിച്ചത്‌ സമപ്രായക്കാരായ അവിവാഹിതരായ കൌമാരക്കാര്‍ പരസ്പരം സഹകരിച്ചു ചെയ്യുന്ന ഒരു തരം സ്വയം ഭോഗത്തെയാണ്‌.) എന്നാല്‍, ഈ രീതിയില്‍ ചാറ്റ്‌ റൂമില്‍ മെസേജ്‌ അയച്ച ചിലരുമായി ചാറ്റ്‌ ചെയ്തതില്‍നിന്നു മനസ്സിലായ കാര്യങ്ങള്‍ അത്ര ലാഘവത്തോടെ കാണേണ്ട ഒന്നായി തോന്നുന്നില്ല.
 
  1. കേരളാ ചാറ്റ്‌ റൂമിലെ സ്വവര്‍ഗ്ഗ രതിക്കാര്‍ മലയാളികളാണെന്നു പ്രത്യേകം പറയേണ്ടതില്ല.
  2. ഇവരില്‍ 50% പേരെങ്കിലും ഇവിടെനിന്ന് ഇണയെ കണ്ടെത്തി നേരിട്ട്‌ ബന്ധപ്പെടാറുണ്ട്‌.
  3. ഒറ്റയ്ക്കും കൂട്ടമായും വീടുകളില്‍ ആളില്ലാത്ത സമയത്തുമൊക്കെ പരസ്പരം മൊബെയില്‍ ഫോണില്‍ ബന്ധപ്പെട്ട്‌ ഒരുമിച്ചുകൂടി സെക്സ്‌ ആഘോഷിക്കുന്ന സംഘങ്ങള്‍ ചാറ്റ്‌ റൂമിലെ പരിചയത്തിന്റെ ചുവടുപിടിച്ച്‌ പല പ്രദേശങ്ങളിലും രൂപം കൊണ്ടു തുടങ്ങിയിട്ടുണ്ട്‌.
  4. മറ്റൊന്ന്, ശരീരപ്രകൃതികൊണ്ട്‌ പെണ്‍കുട്ടികളെപ്പോലെ ഇരിക്കുന്നവരെയൊ ചാന്ത്‌ പൊട്ട്‌ സിനിമയിലെ ദിലീപിനെപ്പോലെ പെരുമാറുന്നവരെയോകാള്‍ കൂടുതലായി ഈ രംഗത്ത്‌ കാണാന്‍ കഴിയുന്നത്‌ സല്‍മാന്‍ ഖാനെപ്പോലെ ശരീരപ്രകൃതിയുള്ളവരും കട്ടിമീശ വച്ചവരുമൊക്കെയായ ജെന്റില്‍മാന്മാരെയാണ്‌. അതുപോലെ 15 മുതല്‍ പ്രായമുള്ള കുട്ടികളെ തപ്പിയിറങ്ങുന്ന മദ്ധ്യവയസ്കരെയും ഇവിടെ കാണാം.
  5. ഈ പറഞ്ഞ കൂട്ടത്തില്‍ പെട്ടവരോടൊരു വാക്ക്‌: ഒരു പരിധിവരെ പരിമിതമായ തോതില്‍ വലിയ റിസ്കൊന്നുമില്ലാതെ ലൈംഗികസുഖം നിങ്ങള്‍ക്കിതുവഴി കിട്ടിയേക്കാം, ആരും പറയുന്നതു കേള്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഇന്നത്തെ കുട്ടികളും ഒരുപക്ഷെ അല്‍പമാത്ര സുഖത്തിനു വേണ്ടിയോ പ്രലോഭനങ്ങള്‍ക്ക്‌ വശംവദരായോ അല്ലെങ്കില്‍ അല്‍പം ലഹരിക്കു വേണ്ടിയോ ഈ വഴിയിലെത്തിപ്പെട്ടേക്കാം; ദയവുചെയ്ത്‌ അവരെ വെറുതെ വിടുക, AIDS പോലുള്ളവ അവര്‍ക്ക്‌ സമ്മാനിക്കാതിരിക്കുക, സ്വന്തം കൂടപ്പിറപ്പുകളെയും മക്കളെയുമൊക്കെപ്പറ്റി ചിന്തിക്കുക.

എഴുതിയത്: ഇക്കാസ്

2006-08-18 08:54:12 GMT
Hosted by www.Geocities.ws

1