ചുരുങ്ങിയ സമയത്തിന്നുള്ളിൽ തന്നെ കേരളത്തിലെ 10 ക്ലാസ് വരെ വിദ്യഭ്യാസം സൌജന്യമാക്കി പ്രഖ്യാപിച്ചു. അതുപോലെ ശ്രീകൃഷ്മ ജയന്തി പൊതു ഓഴിവ് പ്രഖ്യാപിച്ചു. ആൻറണി വിഭാഗം യുഡിഎഫ് ന്നുള്ള പിൻതുണ പിൻവലിച്ച് ഗവർണ്ണറെ കാണാൻ കാറിൽ പുറപ്പെട്ടപ്പോൾ മുഖ്യമന്ത്രി രാജിവെച്ച് നിയമ സഭ പിരിട്ടുവിടാൻഗവർണറോട് ശുപാർശ ചെയ്തു എന്ന വാർത്ത കേട്ട് തിരിച്ചപോരുകയാണുണ്ടായത്.എകോൺഗ്രസ്സ്പിൻതുണ പിൻ വലിക്കുന്ന കാര്യം നെരത്തെ മനസ്സിലാക്കിയ സി എച്ച് ഒരു മുഴം മുമ്പേ എറിഞ്ഞു.അങ്ങിനെ 1980 വീണ്ടും നിയമസഭാതിരഞ്ഞെടുപ്പ് പ്രക്യാപിക്കപ്പെട്ടു. ഇത്തവണ കൊടുവള്ളിയിൽസീറ്റ് ലഭിക്കുകയും, വൻ ഭൂരിപക്ഷത്തോടെപി വി തിരഞ്ഞെടുക്കപ്പെടുകയുെം ചെയ്തു കോൺഗ്രസ്സ് ആൻറണി ഗ്രൂപ്പിൻറെയും കേരള കോൺഗ്രസ്സ് മാണിഗ്രൂപ്പിൻറെയും പിൻതുണചയോടെ ഇകെ നായനാർ മുഖ്യമന്ത്രിയായിഅധികാരമേറ്റു എന്നാൽ 1962 ൽ ഭൂരിപക്ഷമില്ലാത്തതിനാൽ നായനാർ മന്ത്രിസഭ രാജിവെക്കുകയും വീണ്ടും കെ കരുണാകരൻ മുഖ്യമന്ത്രിയാവുകയും ചെയ്തു.1992 ൽ വീണ്ടും നിയമസഭാതിരഞ്ഞെടുപ്പ് നടക്കുകയും ആ തവണയും പി വി നല്ല ഭൂരിപക്ഷത്തിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ജു. യു ഡി എഫ് ൻറെയും എൽ ഡി എഫിൻറെയും തലമുതിർന്ന പല നേതാക്കളുമായുണ്ടായിരുന്ന നല്സ ബന്തം മുതലെടുത്ത് കൊടുവള്ളിക്ക്ഒരു പാട് വികസനം കൊണ്ടുവരാൻ പി വിക്ക് സാധിച്ചു. കൊടുവള്ളിയെ കൊടുവള്ളിതാലൂക്കാക്കാനായിരുന്നു പി വി യുടെ മോഹം. പി വിക്ക് എന്നും താങ്ങും തണലുമായി നിന്നിരുന്നത് സി എച്ചും ബാഫക്കിതങ്ങളുമായിരുന്നു,സി എച്ചിൻറെ നിര്യാണ ശേഷം,1986ൽ ഇടതുപക്ഷം മുസ്ലിം ലീഗില്ലാത്ത മന്ത്രി സഭ ഏന്ന പ്രക്യാപിത ലഷ്യവുമായി ഇറങ്ങിതിരിച്ചപ്പോൾ ഇരിക്കക്കൂര നഷ്ടപ്പട്ട അഖിലേന്ത്യാ ലീഗ് മാതൃസംഘടയിലേക്ക് തിരിച്ചെത്തി അപ്പോഴേക്കും അവരുടെ ശത്രുവായിരുന്ന സി എച്ചും ഇല്ലല്ലോ. ഈ സമയം ബൈപ്പാസ് ഓപ്പറേശന് വേണ്ടി ലണ്ടനിലായിരിന്നു പി വി അപ്പോൾ കോഴിക്കോട് ജില്ലാകമ്മറ്റിപുനസ്സംഘടിപ്പിക്കുകയും ജില്ലാ സെക്രട്ടറിയായി എ വി അബ്ദുറഹിമാൻ ഹാജിയെ നിയമിക്കകയാണ് ഉണ്ടായത്. തിരഞ്ഞെടുക്കപ്പെടുകയും പി വി ചിത്രത്തിൽ നിന്ന് പുറത്താകുകയും ചെയ്തു. അങ്ങിനെ 1992ൽനടന്ന തിരഞ്ഞെടുപ്പിൽ പി എം അബൂബക്കറായിരുന്നു കൊടുവള്ളി സ്ഥാനാർത്ഥി. ആദ്ധേഹം നല്ലഭൂരിപക്ഷത്തിന്നുതന്നെ വിജയിക്കുകയും ചെയ്തു. പിന്നൂട് നടന്ന ജില്ലാ തിരഞ്ഞെടുപ്പിൽ വൂണ്ടം പി വി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെയുക്കപ്പെട്ടു.പിന്നീട് 1092 ലെ പോതുതിരഞ്ഞെടുപ്പിൽ പി വി വീണ്ടും കൊടുവള്ളിയിൽ തിരഞ്ഞെടിക്കപ്പെട്ടു അപ്പോഴേക്കും പി വി ക്കെതിരെ തൊഴുത്തിൽ കുത്തു കാരണം 398 എന്ന ചുരുങ്ങിയവോട്ടിന്ന് കഷ്ടിച്ച് രക്ഷപ്പെയുകയാണുണ്ടായത്. ലീഗിൻറ ഒരു പ്രധിസന്ധിഘട്ടത്തിൽ പാർട്ടിയെ ജില്ലയിൽ പിടിച്ചുനിർത്തി ശക്തരായി വളർത്തിയെടുത്ത പി വി ക്ക് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ടുപോലും, ആർഹമായ അംഗീകാരം കിട്ടിയിട്ടില്ല എന്നാരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ചന്ദ്രിക എല്ലാ നേതാക്കളുടെയും ചരമദിനത്തിൽ ഓരനുസ്മരണക്കുറിപ്പ് കൊടുക്കാറുണ്ടെങ്കിലും ചന്ദ്രികയെ പിടിച്ചുനിർത്താൻ ഓരി പാട് ത്യാഗം സഹിച്ച പി വി യെ അവർ മറന്നു.എന്നാൽ പി വി യുടെ സുഹൃത്തുക്കളായിരുന്ന ഞങ്ങൾ(കെ സൈദാലി, അഭ്ദുൾ ജലീൽ, സികെ ഭദറുദ്ദീൻ,പി എം കോയ,എം സി ഇബ്രാഹിം), ആർ പി മൂസ,മായിൻ ഹാജി,ഉമ്മർ, അബ്ബാസ് തുടങ്ങിയവർ ഒരു ട്രസ്റ്റുണ്ടാക്കി പി വി അനുസ്മരണം എല്ലാ വർഷവും നടത്തിവരാറുണ്ട് എന്നാൽ പാർട്ടി സ്റ്റേറ്റ് കമ്മറ്റിയോ ജില്ലാ കമ്മറ്റിയോ ഒരു പ്രധിസന്ധിഘട്ടത്തിൽ പാർട്ടിയെ പിടിച്ചുനിർത്തി ശക്തരായി വളർത്തിയെടുത്ത പിവി യെ എല്ലാവരും മറന്നു.അത് സ്വാഭാവികമാണല്ലോ അഖിലേന്ത്യയായി തിരിച്ചെത്തിയവർക്ക് കൊഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ ശത്രുവായിരുന്ന പി വി യോട് അങ്ങിനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു. പി വി ഒരുനല്ല പ്രാസംഗികനും,സംഘാടകനും, കലാ ആസ്വാദകനും ഒരു നല്ല നർമ്മ ഭാഷിയും കൂടിയായിരുന്നു. കൊയിലാണ്ടിയിൽ ബാഫക്കിതങ്ങൾ സ്മാരക സൌദം നിർമ്മിച്ച് അതിൻറെ ഉത്ഘാടനസമ്മേളനത്തോടനുബന്ധിച്ച് നിർമ്മിച്ച സ്റ്റേജുംഅതിഗംമ്പീരമായിരുന്നു.സൌദത്തിലെ ലൈറ്റ് തെളിയിച്ച് ഉത്ഘാടനം ചെയ്തത് മൈതാനത്തെ സ്റ്റേജിലിരുന്നുകൊണ്ട് റിമോട്ട് ഉപയോഗിച്ചായിർുന്നു. പി വി ഒരുനല്ല നർമ്മ -ഭാഷികൂടിയായിരുന്നു മുൻമുഖ്യമന്ത്രി ഇ കെ നായനാർ കെ എം മാണ് പി പി തങ്കച്ചൻ തുടങ്ങിയവർ പി വി യുടെ നർമ്മ സദസ്സിലെ അംഗങ്ങളായിരുന്നു. അദ്ദഹം bypass Opration ന് വേണ്ടി ലണ്ടനിൽ പോയിരുന്നുഓപ്പറേഷനൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ പോലും അതുപോലും ഒരു തമാശയായിട്ടാണ് അദ്ദേഹം കണ്ടത്.അദ്ദേഹം പറയൂകയാണ് ഓപ്പറേഷൻ കഴിഞ്ഞ് പാതിമയക്കത്തിലായിരുന്ന പി വിയോ ഡോ. ജോൺ റൈറ്റ് ിഗ്ലീഷ് ചുവയിൽമുഹമ്മനദ് മുഹമ്മദ് എന്ന് വിളിച്ചപ്പോൾ ഞാൻ കരുതിയതി മുൻകർ, നകീർ ഖബറിൽ നിന്ന് വിളിക്കുകയാണെന്നാണ് ഇവർ എന്നെ എവിടെയാണ് ഖബറടക്കിയത് കൊയിലാണ്ടിയിലോ അതോ ലണ്ടനിൽ തന്നെയോ .പിന്നീട് 10 വർഷങ്ങൾക്ക് ശേഷം വീണ്ടും അറ്റാക്ക് വന്നപ്പോൾ ആദ്യം ചികിത്സിച്ച ഡോ ആശോകൻ നമ്പ്യാർ ഇവിടോ സ്ഥലത്തില്ലാത്തതിനാൽ ഡോ. കുഞ്ഞാലിയാണ് ജന പി വി യെ.ചികിത്സിച്ചത് അദ്ദേഹം കോയമ്പത്തൂർ കോവൈ ഹോസ്പിറ്റലിലേക്കാണ് പി വി യെ റഫർ ടെയ്തത്.1988 ഓഗസ്റ്റ് ാം തിയ്യതി ഓപ്പറേഷൻ ടേബിളിൽ ആ ശബ്ദം എന്നന്നേക്കുമായി നിലച്ചു ലണ്ടനിൽ വെച്ചുള്ള ആദ്യത്തെ ഓപ്പറേഷൻ സമടതയത് അത് ചെയ്ത ഡോ.ജോൺ റൈറ്റ് പി വി യുടെ ഹാർട്ടിന്നുണ്ടായിരുന്ന ഒരു വൈകല്യം ഓപ്പറേഷനു ശേഷം വീണ്ടും പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു ഡോ. ഓപ്പറേഷന് മടിച്ചു എന്നാൽ രോഗിയുടെആത്മധര്യം കൊണ്ട്മാത്രമാണ് അന്ന് ഓപ്പറേഷൻ നടന്നത് എന്നാൽ ഇവിടുത്തെ ഡോക്ടർമാർക്ക് അത് മനസ്സിലാക്കാൻ പറ്റിയില്ല. അന്ന് ജോൺ റൈറ്റ് സംശയിച്ചത് കോവെ ഹോസ്പിറ്റലിൽ സംഭവിച്ചു ഓപ്പറേശന് ശേഷം ഹൃദയം പ്രവർത്തിച്ചില്ല. വിരോധാഭാസമെന്നു പറയട്ടെ ഡോ. കുഞ്ഞാലി ഇപ്പോ ബൈപ്പാസ് നിരുത്സാഹപ്പെടുത്താറാണ്. പിറ്റേദിവസം കൊയിലാണ്ടി ഖബർസ്ഥാനിൽ യഥാർത്ത മലക്കുകൾ വിളിച്ചപ്പോൾ പി വി സംശയിച്ചോ ആവോ....................