ideal vission
Islam is the comprehensive life solution.It is designed by the Lord of the Universal.Muhammad is the final prophet
Solidarity Ernakulam District Conference
photo


നീതിക്ക്‌ നിലനില്‍പിന്‌ യുവതയുടെ സമരസാക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ സോളിഡാരിറ്റിയുടെ കര്‍മ്മ ധീരരായ പടയാളികള്‍ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യം സമര്‍പ്പിച്ച്‌ സമ്മേളനത്തിണ്റ്റെ അവസാന ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നു. 2006 നവംബര്‍ 24 ന്‌ എറണാകുളം മണപ്പാട്ടിപ്പറമ്പില്‍ ആയിരത്തോളം വരുന്ന പ്രസ്ഥാന പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി സോളിഡാരിറ്റിയുടെ സംസ്ഥാന പടനായകന്‍ അബ്ദുല്‍ ഹമീദ്‌ വാണിയമ്പലം സമ്മേളന പ്രഖ്യാപനം നടത്തിയതോടെ അവരുടെ കണ്ണും കരളും ജില്ലയില്‍ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളിലേക്കും കാപാലികരുടെ കരാളഹസ്തങ്ങളാല്‍ പിടഞ്ഞുകൊണ്ടിരിക്കുന്ന പെരിയാറിണ്റ്റെ വിരിമാറിലേക്കും മാലിന്യ കൂമ്പാരങ്ങളാല്‍ മരിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയുടെ രോദനങ്ങളിലേക്കും ചാലിച്ചെടുക്കുകയായിരുന്നു.

ജില്ലയില്‍ വിവിധ പദ്ധതികള്‍ക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട്കൊണ്ടിരിക്കുന്ന ജനവിഭാഗങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നിലവിലെ അവസ്ഥകള്‍ വിലയിരുത്തുന്നതിന്‌ പഠന സര്‍വ്വേ സംഘടിപ്പിച്ചുമാണ്‌ സമ്മേളന പ്രോഗ്രാമുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌.

2006 ഡിസംബര്‍ 25, ക്രിസ്തുമസ്‌ ദിനത്തില്‍ പൂയംകുട്ടി വനാന്തരത്തില്‍ അധിവസിക്കുന്ന ആദിവാസികളോടൊത്ത്‌ സഹവസിക്കാന്‍ തോടും കാടും കടന്ന്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ കുഞ്ചിപ്പാറക്കുടിയിലെത്തി. കേവല സമ്മേളനത്തിനപ്പുറത്ത്‌ ഹൃദയങ്ങള്‍ കൂട്ടിയിണക്കിയ ഐക്യദാര്‍ഢ്യ സംഗമത്തിന്‌ സക്ഷ്യം വഹിക്കാന്‍ കുഞ്ചിപ്പാറക്കുടിയിലെ മണ്‍തരികള്‍ക്ക്‌ കഴിഞ്ഞൂ. ആമാശയത്തിണ്റ്റെ ദാഹമകറ്റുന്ന അന്നദാനവും മനംകുളിര്‍ക്കെ കോരിച്ചൊരിയുന്ന കലാവിരുന്നും തങ്ങളുടെ പരിദേവനങ്ങള്‍ പുറംലോകത്തോട്‌ വിളിച്ചുപറയുന്ന ഡോക്യുമെണ്റ്ററി പ്രദര്‍ശനവും ആദിവാസി സുഹൃത്തുക്കള്‍ക്ക്‌ പുത്തന്‍ അനുഭൂതി പകരുകയായിരുന്നു.

2007 ജനുവരി 5 ന്‌ കരിമുകള്‍ വാസികള്‍ക്കിടയിലേക്കാണ്‌ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കടന്നുചെന്നത്‌. കാര്‍ബണ്‍ ഫാക്ടറി സമ്മാനിച്ചുകൊണ്ടിരിക്കുന്ന വിഷപ്പുക ശ്വസിച്ച്‌ നിരന്തരമായ സമരജീവിതം നയിച്ചുകൊണ്ടിരിക്കുന്ന കരിമുകള്‍ വാസികളോടൊപ്പം തുടക്കം മുതല്‍ തന്നെ ഇസ്ളാമിക പ്രസ്ഥാനത്തിണ്റ്റെ സജീവ സാന്നിധ്യമുണ്ട്‌. പരിസ്ഥിതിയുടെ നിലനില്‍പിന്‌ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സമരസംഗമം, നഗരമാലിന്യങ്ങളാല്‍ അസ്വസ്തമായിക്കൊണ്ടിരിക്കുന്ന ബ്രഹ്മപുരം വാസികളോടുള്ള ഐക്യപ്പെടല്‍ കൂടിയായിരുന്നു.

അരലക്ഷത്തിലേറെ ജനങ്ങളുടെ ദാഹശമിനി കൂടിയായ പെരിയാറിണ്റ്റെ രോദനം ജനഹൃദയങ്ങളിലേക്ക്‌ ഒഴുക്കുന്നതിനും കാപാലികരുടെ ചടുലനൃത്തത്തിനെതിരെ മനുഷ്യമനസാക്ഷിയെ തൊട്ടുണര്‍ത്തുന്നതിനും വേണ്ടി 2007 ജനുവരി 27 ന്‌ ആലുവ ടൌണില്‍ സംഘടിപ്പിച്ച പ്രതിരോധ സായാഹ്നമാണ്‌ സമ്മേളന പ്രോഗ്രാമുകളില്‍ ഏറെ ആകര്‍ഷകമായ മറ്റൊരു പരിപാടി. അന്നേദിവസം രാവിലെ മുതല്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനവും കേരളത്തിലെ വിവിധ നധികളുടെ സംരക്ഷണത്തിന്‌ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന സമര നായകരുടെ ഒത്തുചേരലുമായിരുന്നു പ്രതിരോധ സായാഹ്നത്തെ ജീവസുറ്റതാക്കിയത്‌.

നീതിനിഷേധങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം നടക്കുമ്പോള്‍ നീതിന്യായ സംവിധാനങ്ങളില്‍ പണിയെടുക്കുന്നവര്‍ അന്യം നിന്ന്പോകരുതെന്ന നിര്‍ബ്ബന്ധബുദ്ധി സോളിഡാരിറ്റിക്കുണ്ടായിരുന്നു. 2007 ഫെബ്രുവരി 4 ന്‌ എറണാകുളത്ത്‌ നടത്തിയ അഭിഭാഷക സംവാദത്തിലൂടെ, അവര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതികളും നീതിനിഷേധങ്ങളും ചൂണ്ടിക്കാണിക്കാനും നീതി പുലരുന്ന പുതുലോകം പണിയാന്‍ തങ്ങളാലാകുന്ന പങ്ക്‌ വഹിക്കേണ്ടുന്ന ബാധ്യത ബോധ്യപ്പെടുത്താനും സോളിഡാരിറ്റിക്ക്‌ കഴിഞ്ഞു.

ഒടുവില്‍ ജില്ലയുടെ പടിഞ്ഞാറെ തീരത്ത്‌ അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ നൊമ്പരമറിയാനും അവര്‍ക്ക്‌ ആശ്വാസമേകാനുതകുന്ന മാര്‍ഗങ്ങളെകുറിച്ച്‌ ഉറക്കെ ചിന്തിക്കാനും രണ്ട്‌ ദിവസം നീണ്ട്നില്‍ക്കുന്ന തീരദേശ യാത്ര നടത്തിക്കൊണ്ടാണ്‌ സോളിഡാരിറ്റി അതിണ്റ്റെ ജില്ലാ സമ്മേളനത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. 2007 ഫെബ്രുവരി 10,11 തിയതികളില്‍ ജില്ലയുടെ തീരദേശ അതിര്‍ത്തികളെ കൂട്ടിയോജിപ്പിച്ച്‌ ചെല്ലാനം മുതല്‍ മുനമ്പം വരെ സോളിഡാരിറ്റി ജില്ലാസമിതിയംഗങ്ങള്‍ നയിച്ച തീരദേശ യാത്രയിലൂടെ തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ പങ്കിടാന്‍ നമുക്ക്‌ കഴിഞ്ഞു.


2007-02-12 15:39:54 GMT
Hosted by www.Geocities.ws

1